നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി



നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു. തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ തിരുവങ്ങാട് ചിറക്കര സ്വദേശി വൈഷ്ണവ് എം (24) ശ്രുതി നിലയം എന്ന യുവാവിനെതിരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ (KAAPA)ചുമത്തിയത്.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ശ്രീ. അജിത് കുമാർ ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.

2018 മുതൽ കൊലപാതകശ്രമം, ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി ഏഴ് വർഷത്തിനുള്ളിൽ ആറ് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ കണ്ണൂർ സിറ്റി പോലീസ് സ്വീകരിച്ച് വരുന്നുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement