കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 230 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

 

കണ്ണൂർ : കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ 230 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് വേങ്ങേരി സ്വദേശി എസ്. വി. ഷിഖിൽ (28) ആണ് അറസ്റ്റിലായത്. കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ പി.കെ ഷഫീഖും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര വിപണിയിൽ ഇതിനു 15 ലക്ഷത്തോളം വിലവരും. 
ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് കണ്ണൂർ മലപ്പുറം ജില്ലകളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് എം ഡി എം എ യും മറ്റ് മയക്ക് മരുന്നുകളും ചില്ലറ വില്പന നടത്തുന്നവർക്ക്‌ എത്തിച്ച് നൽകുന്ന കണ്ണിയിലെ പ്രധാനിയാണിയാൾ. 
 പ്രിവന്റീവ് ഓഫീസർ പി.യേശുദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വി.പി.ശ്രീകുമാർ, ഇ.സുജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഇ.എച്ച്. ഫെമിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ആർ.കെ. ഷബ്ന എന്നിവരും ഇയാളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement