തളിപ്പറമ്പ് സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട കാർ പിന്നി ലേക്ക് നീങ്ങി ഹോട്ടലിലേക്ക് പാഞ്ഞുകയറി 5 പേർക്ക് പരുക്കേറ്റു. കപ്പാലം ജംക്ഷന് സമീപം ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്.
ഇവിടെയുള്ള പഴവർഗ കടയില്‍ നിന്ന് സാധനം വാങ്ങിയ ശേഷം ഏഴാംമൈല്‍ സ്വദേശിയായ യുവാവ് കാറില്‍ കയറി സ്റ്റാർട്ട് ചെയ്തപ്പോള്‍ കാർ പിന്നിലേക്ക് ഓടുകയായിരുന്നു. പിന്നിലുള്ള സംസ്ഥാനപാതയിലൂടെ കടന്ന് വന്ന 2 ബൈക്കുകളെ ഇടി ച്ചുതെറിപ്പിച്ച ശേഷം എതിർ ഭാഗത്തുള്ള ഹോട്ടലിന്റെ മുറ്റത്തേക്ക് പാഞ്ഞ് കയറി.
ഇവിടെ ഭക്ഷണം കഴിക്കാൻ വന്ന 3 പേർക്കും പരുക്കേറ്റു. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല. ഇവർക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി വിട്ടയച്ചു.

إرسال تعليق