സ്കൂൾ പ്രദേശങ്ങളിൽ ലഹരി വിതരണം നടത്തുന്ന മാഫിയ സംഘങ്ങളെ വിദ്യാർത്ഥികൾ ഒറ്റപ്പെടുത്തണം : ആലേഖ് കാടാച്ചിറ



ചാല : ധർമ്മടം നിയോജക മണ്ഡലത്തിലെ ചാല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കെ.എസ്.യു മെമ്പർഷിപ്പ് വിതരണം പ്ലസ്ടു വിദ്യാർത്ഥി റിസ്‌വാന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് കെ.എസ്.യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ആലേഖ് കാടാച്ചിറ ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ കെ.എസ്.യു മെമ്പർഷിപ്പ് എടുത്തുകൊണ്ട് കടന്നുവന്നരാണെന്നും ഇന്ന് പുതിയ തലമുറ ഇത് ഏറ്റുവാങ്ങുമ്പോൾ വിദ്യാർത്ഥികൾ അനുഭവിക്കുന്ന യാത്രാകൺസെക്ഷൻ ഉൾപ്പെടെയുള്ള അവകാശങ്ങൾ കെ.എസ്.യു നേടിയെടുത്തതാണെന്നും ആലേഖ് പറഞ്ഞു. ധർമ്മടം ബ്ലോക്ക്‌ പ്രസിഡന്റ്‌ വൈഷ്ണവ് എം അധ്യക്ഷത വഹിച്ചു , വൈഷ്ണവ് മാളികപ്പറമ്പ്, ആദിഷ് പിണറായി, ആദിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم

Join Whatsapp

Advertisement