കണ്ണൂരിൽ വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ സ്കൂള്‍ ബസ് ഡ്രൈവര്‍ ഇറക്കിവിട്ടു


കണ്ണൂര്‍: വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ സ്കൂള്‍ ബസ് ഡ്രൈവര്‍ ഇറക്കിവിട്ടു. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്കൂളിലെ കുട്ടികളെയാണ് സ്കൂള്‍ ബസ് ഡ്രൈവര്‍ പാതിവഴിയിൽ ഇറക്കിവിട്ടത്. റോഡില്‍ വെള്ളം കയറിയതിനാല്‍ വീട്ടിലേക്ക് മടങ്ങാനാവാതെ ഇരുപതോളം കുട്ടികള്‍ വഴിയില്‍ കുടുങ്ങി. റോഡിലെ വെള്ളം ഒരാൾപ്പൊക്കത്തിലുണ്ടായിരുന്നു. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.


Post a Comment

أحدث أقدم

Join Whatsapp

Advertisement