ബൈക്ക് താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു



കണ്ണൂർ: നിയന്ത്രണം വിട്ട ബൈക്ക്റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് വാരം ചാലിൽ മെട്ടയിലെ പി കെ നിഷാദ് (45) മരിച്ചു. കക്കാട് കോർപറേഷൻ സോണൽ ഓഫിസിന് എതിർവശത്ത് നിന്നും പുലി മുക്കിലേക്കുള്ള റോഡിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. വാരത്തെ തറവാട്ടുവീട്ടിൽ നിന്നും പള്ളിക്കുന്നിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഉയരത്തിലുള്ള റോഡിൽ നിന്ന് താഴ്ച‌യിലുള്ള വീട്ടു മുറ്റത്തേക്ക് മറിയുകയായിരുന്നു.

മതിലിനും ശുചിമുറിക്കും ഇടയിലായതിനാൽ പെട്ടെന്ന് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. അൽപം ദൂരം നിർത്തിയിട്ട വാഹനം എടുക്കാൻ എത്തിയ വീട്ടുകാരിൽ ഒരാളാണ് നിഷാദ് വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ ഒ വി ഉത്തമൻ്റെയും പി കെ ശ്രീവല്ലിയുടെയും മകനാണ്. ഭാര്യ: ജ്യോതി. മക്കൾ: അഭിനന്ദ്, അനാമിക.സഹോദരങ്ങൾ: പി കെ ഷീജ, ശരത്ത് കുമാർ, രഞ്ജിമ, പരേതനായ സുധീപ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement