അഴീക്കോട്‌ മിന്നലിൽ നാല് വീടുകൾക്ക് കേടുപറ്റി ഒരു സ്ത്രീക്ക് പരിക്കേറ്റു


അഴീക്കോട് : അഴീക്കൽ, കപ്പക്കടവ് ഭാഗങ്ങളിൽ മിന്നലിൽ നാല് വീടുകൾക്ക് കേടുപറ്റി. വീടിനകത്തുണ്ടായിരുന്ന ഒരു സ്ത്രീക്ക് പരിക്കേറ്റു. കപ്പക്കടവ് നോർത്തിലെ പി.ദിവ്യ(45)ക്കാണ് പൊള്ളലേറ്റത് പരിക്ക് സാരമള്ളതല്ല. വീടിന്റെ ഇരുമ്പുപാളിയുള്ള മേൽക്കുരയ്ക്കും മിന്നലിൽ വിള്ളൽ വീണു. ഹാശ്മി വായനശാലയ്ക്ക് സമീപം റൈന മൻസിലിൽ റൈനാബിയുടെ വീട്ടിലെ ഫ്രിഡ്ജ്, ടി.വി. തുടങ്ങിയ ഉപകരണങ്ങൾ നശിച്ചു. പി.ധനഞ്ജയന്റെ വീട്ടിലെ വയറിങ് കത്തിനശിച്ചു.

തൊട്ടടുത്ത കെ.ദേവന്റെ വീട്ടിലെ മെയിൻ സ്വിച്ച്, വയറിങ് കത്തിനശിച്ചു. കുളിമുറി, അടുക്കളഭാഗത്തും ചുമരിൽ വിള്ളൽ വീണ്‌ കേടുപറ്റി.

Post a Comment

أحدث أقدم

Join Whatsapp

Advertisement