കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു


കമ്പിൽ: കഴിഞ്ഞ ഞായറാഴ് നാലാംപീടികയിൽ വെച്ചു നടന്ന കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാട്ടയം സ്വദേശി ഷാഹിദ് മരണപ്പെട്ടു. കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. നാലു പേർ സഞ്ചരിച്ച കാറിൽ രണ്ടു പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വിദ്യാർത്ഥിയായ ഷാഹിദ്, ഷരീഫിന്റെയും ജസീറയുടെയും മകനാണ്. സഹോദരങ്ങൾ: ഫാദിൽ, ഫാദിയ.

Post a Comment

أحدث أقدم

Join Whatsapp

Advertisement