മിനി ജോബ് ഫെയർ 24ന്



കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് ആഗസ്റ്റ് 24ന് രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തും. ഒഴിവുകൾ: ഗ്രാഫിക് ഡിസൈനർ വിത്ത് മോഷൻ ഗ്രാഫിക്, അക്കൗണ്ടന്റ്, പ്ലേസ്മെന്റ് കോ ഓർഡിനേറ്റർ, ഓഫീസ് സ്റ്റാഫ് കം ടെലികോളർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.

യോഗ്യത: ബികോം/എംകോം, ഗ്രാഫിക് ഡിസൈൻ മോഷൻ ഗ്രാഫിക് ആൻഡ് ഇല്ലസ്ട്രേഷൻ, പ്ലസ് ടു, ഡിഗ്രി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും, പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. 

നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോൺ: 0497 -2707610, 6282942066

Post a Comment

أحدث أقدم

Join Whatsapp

Advertisement