സംസ്ഥാന ഭിന്നശേഷി അവാര്‍ഡ്; നോമിനേഷന്‍ ക്ഷണിച്ചു



ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച വ്യക്തികള്‍, സര്‍ക്കാര്‍/ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2024 നുള്ള നോമിനേഷന്‍ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (ഗവ/പബ്ലിക്ക് സെക്ടര്‍), ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (പ്രൈവറ്റ് സെക്ടര്‍), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ ദായകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എന്‍ ജി ഒ സ്ഥാപനങ്ങള്‍, മികച്ച മാതൃകവ്യക്തി (ഭിന്നശേഷി വിഭാഗം), മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി (ഭിന്ന ശേഷി വിഭാഗം), മികച്ച കായിക താരം (ഭിന്നശേഷി വിഭാഗം), ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍ (ഭിന്ന ശേഷി വിഭാഗം), എന്‍ ജി ഒ കള്‍ നടത്തിവരുന്ന ഭിന്നശേഷി മേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രം, സാമൂഹ്യ നീതി വകുപ്പിലെ മികച്ച ഭിന്നശേഷി ക്ഷേമ സ്ഥാപനം, ഭിന്നശേഷി സൗഹൃദ സ്ഥാപനം (സര്‍ക്കാര്‍/ സ്വകാര്യ), സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ്, ഭിന്ന ശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍(സ്‌ക്കൂള്‍/ ഓഫീസ്/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവ), ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ സഹായമാകുന്ന പുതിയ പദ്ധതികള്‍/ഗവേഷണങ്ങള്‍, സംരഭങ്ങള്‍ എന്നിവയാണ് അവാര്‍ഡ് വിഭാഗങ്ങള്‍. ഭിന്നശേഷി അവാര്‍ഡിനായി വ്യക്തികള്‍ സ്ഥാപനങ്ങള്‍ നേരിട്ട് അപേക്ഷ നല്‍കുവാന്‍ പാടില്ല. അപ്രകാരം ലഭ്യമാകുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല എന്നാല്‍ അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് അര്‍ഹരായ വ്യക്തികളെ, സ്ഥാപനങ്ങളെ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യാവുന്നതാണ്. അവാര്‍ഡ് സംബന്ധിച്ച വിശദവിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in എന്ന വെബ് സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും ലഭ്യമാണ്. അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുവാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 30 ആണ്. ഫോണ്‍ 0497 2997811,8281999015

Post a Comment

أحدث أقدم

Join Whatsapp

Advertisement