വയനാട് ദുരന്തം; ആരോഗ്യ വകുപ്പ് ജില്ലയിൽ പ്രതിരോധ പ്രചരണ പ്രവർത്തനങ്ങൾ നടത്തി



വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്നും വയനാട്ടിലേക്ക് പോകുന്ന ജോലിക്കാർക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കുമായി പ്രചരണ പ്രവർത്തനങ്ങൾ നടത്തി.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പീയുഷ് എം നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം
കണ്ണൂർ പുതിയ ബസ്റ്റാൻഡ് പരിസരം കേന്ദ്രീകരിച്ച് നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ഡിഎംഒ ഡോ സച്ചിൻ കെ സി, മാനന്തവാടിയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ് ജീവനക്കാർക്ക് ലഘുലേഘകൾ വിതരണം ചെയ്തുകൊണ്ട് ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് യാത്രക്കാർക്ക് ആയി ബോധവൽക്കരണം നടത്തി 



ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ വെക്ടർ ബോർണ്‍ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ ഷിനി കെ കെ, ടെക്നിക്കൽ അസിസ്റ്റന്റ് ശ്രീ രാധാകൃഷ്ണന്‍ പി, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ബയോളജിസ്റ്റ് ശ്രീ രമേശൻ സി പി, ജില്ലാ ഡെപ്യൂട്ടി എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ശ്രീ സുധീഷ്‌ ടി, ആർദ്ര എസ് എസ്, ശ്രീ മഹേഷ്‌, ശ്രീ വിജീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വയനാട്ടിൽ സംഭവിച്ച മഹാ ദുരന്തത്തിന് ശേഷം പകർച്ചവ്യാധികളുടെ ഒരു ദുരന്തം കൂടിയാണ് ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ നമ്മളെ കാത്തിരിക്കുന്നത്. കൊതുക് ജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും എലിപ്പനി പോലെയുള്ള പകർച്ചവ്യാധികളും പടർന്നു പിടിക്കാൻ ആയിട്ട് സാധ്യതയുണ്ട്. ആയതിനാൽ ആവശ്യമായ മുൻകരുതലകൾ സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ് 

ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്കായി നൽകുന്ന നിർദ്ദേശങ്ങൾ:- 
1. ശുദ്ധജലം പരമാവധി ക്ലോറിനേറ്റ് ചെയ്തത് മാത്രം കുടിക്കേണ്ടതാണ്. തിളപ്പിച്ചാറിയ വെള്ളം തന്നെ കുടിക്കുവാൻ വേണ്ടി ശ്രദ്ധിക്കുക 
2. ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുന്നത് അണുബാധ തടയും
3. മഴ വെള്ളത്തിൽ കുതിർന്ന ഭക്ഷണം ഉപയോഗിക്കരുത്
4. ഭക്ഷണ അവശിഷ്ടങ്ങളും അഴുകുന്ന മാലിന്യങ്ങളും ഈച്ചകൾ പെരുകാൻ ഇടയുള്ളതിനാൽ അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി സംസ്കരിക്കേണ്ടതാണ്
5. ഉപയോഗശൂന്യമായ ടയറുകള്‍, പൊട്ടിയ മൺപാത്രങ്ങൾ, തൊണ്ടുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവയിലും നിർമ്മാണ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിലും കൊതുകിന്റെ വളർച്ച ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇവ കൃത്യമായി നീക്കം ചെയ്യുക , വെള്ളക്കെട്ട് ഒഴിവാക്കുക 
6. വെള്ളക്കെട്ടിൽ ഇറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഡോക്സി സൈക്ലിന്‍ പ്രതിരോധ ഗുളികകൾ കഴിക്കുക ഇത് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്.
7. സുരക്ഷിതമല്ലാത്ത മേഖലകളിൽ വസിക്കുന്നവർ നിർദ്ദേശം കിട്ടിയാൽ ഉടനെ തന്നെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറി താമസിക്കേണ്ടതാണ്.
8. ഏതെങ്കിലും രോഗങ്ങൾക്ക് പതിവായി മരുന്ന് കഴിക്കുന്നവർ അത് തുടരേണ്ടതുമാണ്
9. മഴക്കാലത്ത് യാത്രകൾ പരമാവധി ഒഴിവാക്കുക 
10. പക്ഷി മൃഗാദികളുടെ ശവശരീരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി ആഴത്തിൽ കൂടിയെടുത്ത് ബ്ലീച്ചിങ് പൗഡർ വിതറി സംസ്കരിക്കേണ്ടതാണ്

Post a Comment

أحدث أقدم

Join Whatsapp

Advertisement