ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2024 ഓണത്തിനോടനുബന്ധിച്ച് കണ്ണൂരില്‍ കാര്‍ഷിക പരമ്പരാഗത വ്യവസായ ഉല്പന്ന പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. ജില്ലയിലെ വിവിധ വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യൂണിറ്റുകള്‍, പരമ്പരാഗത വ്യവസായ യൂണിറ്റുകള്‍, ചെറുകിട വ്യവസായ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവർക്ക് മേളയില്‍ പങ്കെടുക്കാo. സ്റ്റാളുകള്‍ ആവശ്യമുള്ള യൂണിറ്റുകള്‍ ആഗസ്റ്റ് 21 ന് മുമ്പായി അപേക്ഷ നല്കണം. അപേക്ഷ ഫോറങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ പഞ്ചായത്ത് എന്നിവടങ്ങളിൽ നിന്നും ലഭിക്കും. ഫോണ്‍ 9048265159, 8593958881 .

Post a Comment