മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ജില്ലാ കുടുംബശ്രീ മിഷൻ സമാഹരിച്ചത് 1.55 കോടി



കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'വയനാടിനൊരു കൈത്താങ്ങ്- ഞങ്ങളുമുണ്ട് കൂടെ' ക്യാമ്പയിനിലൂടെ ആദ്യ ഗഡുവായി 1.55 കോടി രൂപയുടെ സഹായ ധനം സമാഹരിച്ചു.
ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി ടി സുരേന്ദ്രൻ കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് സൊസൈറ്റി(സി ഡി എസ്) ചെയർപേഴ്സൺമാരിൽ നിന്നും കണ്ണൂർ ബി എസ് എൻ എൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തുക സ്വീകരിച്ചു.
ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 81 സി ഡി എസു കൾ വഴിയും 20990 അയൽക്കൂട്ടങ്ങൾ, 137 ഓക്സിലറി ഗ്രൂപ്പുകൾ, കുടുംബശ്രീ സംരംഭങ്ങൾ, കൺസോർഷ്യം, മിഷൻ ജീവനക്കാർ എന്നിവ വഴിയുമാണ് ഇത്രയും തുക സമാഹരിച്ചത്.
ചടങ്ങിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി ഒ ദീപ, ജില്ലാ പ്രോഗ്രാം മാനേജർമാർ, മിഷൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു. ജില്ലാ മിഷനിൽ ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന് വേണ്ടി സംസ്ഥാന കുടുംബശ്രീ മിഷന് കൈമാറുമെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പറഞ്ഞു. ജില്ലയിൽ നിന്നുള്ള രണ്ടാമത്തെ ഗഡു 19ന് കൈമാറും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement