പാരമ്പര്യേതര ട്രസ്റ്റി നിയമനം ; അപേക്ഷ ക്ഷണിച്ചു



കണ്ണൂർ :- പയ്യന്നൂർ, പെരിന്തട്ട വില്ലേജിലെ ശ്രീ മേച്ചിറ മേലൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മൂന്ന് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷൻ നീലേശ്വരത്തെ അസി. കമ്മീഷണറുടെ ഓഫീസിൽ ആഗസ്റ്റ് 31 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement