ജില്ലയിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റുകളിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികളുടെ ബോണസ് തർക്കം ഒത്തുതീർപ്പായി



കണ്ണൂർ: ജില്ലയിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റുകളിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികളുടെ 2023 -24 വർഷത്തെ ബോണസ് തർക്കം ഒത്തുതീർന്നു. മാസ ശമ്പളം 10,000 രൂപ സീലിങ്ങ് കണക്കാക്കി അതിന്റെ 18 ശതമാന് ബോണസ് നൽകാൻ അസി. ലേബർ ഓഫീസർ ഗ്രേഡ് ഒന്ന് സജിത് ചിറയിലിന്റെ സാന്നിധ്യത്തിൽ ചേർന്ന തൊഴിലാളി, തൊഴിലുടമകളുടെ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ തൊഴിലുടമകളെ പ്രതിനിധീകരിച്ച് സി കെ ജയപ്രകാശ്, പി സുമേഷ്, യൂണിയനെ പ്രതിനിധീകരിച്ച് കെ വി രാഘവൻ, പി കൃഷ്ണൻ, പി ഇസ്മയിൽ, എം ഗംഗാധരൻ, ലാലു കുന്നപ്പള്ളി എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement