ലോക കൊതുക് ദിനത്തിന്റെ ഭാഗമായി ജില്ലാതല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു



ലോക കൊതുക് ദിനാചരണം 2024  ന്റെ ഭാഗമായി ജില്ലാതല ബോധവൽക്കരണ പരിപാടി ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂരിൽ സംഘടിപ്പിച്ചു.

കണ്ണൂർ ജില്ല ഡെപ്യൂട്ടി ഡിഎംഒ ഡോ സച്ചിൻ കെ സി ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ജില്ലാ വീ ബി ഡി കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി സ്വാഗതം ആശംസിച്ചു.

ശ്രീ സി പി രമേശൻ  ബയോളജിസ്റ്റ്, ഡിവിസി യൂണിറ്റ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ്‌  മീഡിയ ഓഫീസർ എസ് എസ് ആർദ്ര, ശ്രീ ടി.സുധീഷ്, അസിസ്റ്റന്റ് എന്റ മോളജിസ്റ് ശ്രീ സതീഷ് കുമാർ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂർ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി കെ ജ്യോതി, ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിലെ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസ് അസിസ്റ്റന്റ് ഡയറക്ടർ എന്റെമോളജി ശ്രീ എം എസ് ശശി നയിച്ചു. ഉദ്ഘാടന ചടങ്ങിനെ തുടർന്ന് വിദ്യാർഥികൾക്കായി ബോധവത്കരണ പ്രദർശനവും സംഘടിപ്പിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement