മട്ടന്നൂർ : വയനാടിലെ ദുരിതബാധിതർക്ക് മരുന്നുകളും, അവശ്യസാധനങ്ങളും, വസ്ത്രങ്ങളും ശേഖരിച്ചുകൊണ്ട് മട്ടന്നൂരിലെ കെ.എസ്.യു വിന്റെ നേതൃത്വത്തിലുള്ള സന്നദ്ധസേനയായ ഷുഹൈബ് ബ്രിഗേഡ്സിന്റെ സ്നേഹവണ്ടി പുറപ്പെട്ടു. രക്തസാക്ഷി ഷുഹൈബിന്റെ പിതാവ് സി.പി മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു. ഹരികൃഷ്ണൻ പാളാട്, രാജേഷ് കയനി, ഹരികൃഷ്ണൻ പൊറോറ, ആദിത്യ സുരേന്ദ്രൻ, അശ്വന്ത് പി.വി, അഞ്ജന മട്ടന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.

إرسال تعليق