നേരിയ മഴയ്ക്കും ഉയര്‍ന്ന തിരമാലക്കും സാധ്യത



കണ്ണൂർ : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല.

കണ്ണൂര്‍ ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ നാല്പത് കിലോ മീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളില്‍ ഇന്ന് രാവിലെ 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement