കൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ പിജി മെഡിക്കൽ വിദ്യാർത്ഥിനി ജോലിക്കിടെ കൂട്ട ബലാത്സംഗത്തിനു ഇടയായി ക്രൂരമായി വധിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് കെ ജി എം ഒ എ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലും മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട് തലശ്ശേരി ജനറൽ ആശുപത്രിയിൽ നടന്ന പ്രതിഷേധ യോഗം കണ്ണൂർ ജില്ലാ പ്രസിഡന്റ് ഡോ ജിധിൻ വി എസ് ന്റെ അധ്യക്ഷതയിൽ ഐ എം എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ശശിധരൻ പി കെ ഉദ്ഘാടനം ചെയ്തു. ആശുപത്രി സുപ്രണ്ട് ഡോ രാജീവൻ വി കെ, ഡോ പുഷ്പരാജ്, ഡോ അഭിലാഷ്, ഡോ മീനു, ശ്രീമതി ഷീജ പി പി ( കെ ജി ൻ എ), ശ്രീ ജിതേഷ് പി ( എൻ ജി ഒ യൂണിയൻ) തുടങ്ങിയവർ സംസാരിച്ചു
കണ്ണൂർ ജില്ലാശുപത്രിയിൽ കെജിഎംഒഎ യും ഹൌസ് സർജൻസ് അസോസിയേഷനും ചേർന്ന് പ്രതിഷേധ ധർണ നടത്തി. ഡോ രാജേഷ് ഒ ടി നോർത്ത് സോൺ ജോയിൻ സെക്രട്ടറി കെജിഎംഒഎ, ഡോ ഷീബ, ഡോ ജിതിൻ ജോർജ്, ഡോ അഫീഫ് ഹൌസ് സർജൺ അസോസിയേഷൻ, എന്നിവർ സംസാരിച്ചു. ഡോ അഗസ്റ്റസ് ജോസഫ്, ഡോ സുമിൻ മോഹന്‍, ഡോ ഷിത എന്നിവർ നേതൃത്വം നൽകി.
കൂടാതെ രാജ്യവ്യപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാളെ 17/8/2024 നു രാവിലെ 6 മണി മുതല്‍ 24 മണിക്കൂർ നേരത്തേക്ക് ആശുപത്രി സേവനങ്ങള്‍ നിർത്തി വച്ചു കൊണ്ട് നടത്തുന്ന സമരവുമായി കെജിഎംഒഎ സഹകരിച്ചു കൊണ്ട് ആശുപത്രികളിൽ അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങളിൽ നിന്നു വിട്ടു നില്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

إرسال تعليق