കണ്ണൂർ മഹാത്മാ മന്ദിരം ജനറൽ സെക്രട്ടറിയായിരുന്ന ടി വി സുരേന്ദ്രന്റെ ചരമ വാർഷിക ദിനത്തിൽ അനുസ്മരണ യോഗവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു


കണ്ണൂർ : സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡണ്ടും ആത്മവിദ്യാ സംഘം സംസ്ഥാന പ്രസിഡണ്ടും
കണ്ണൂർ മഹാത്മാ മന്ദിരം ജനറൽ സെക്രട്ടറിയുമായിരുന്ന ടി വി സുരേന്ദ്രന്റെ ചരമ വാർഷിക ദിനത്തിൽ അനുസ്മരണ യോഗവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഗാന്ധി യുവ മണ്ഡലം,വേങ്ങാട് സാന്ത്വനം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവ് കോട്ടൂർ പ്രകാശൻ ഗുരുക്കൾ അനുസ്മരണ പ്രഭാഷണം നടത്തി. പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. സി അദിൻ പ്രകാശ്, കെ ടി ഷാജി, വി പ്രസാദ് ഗുരുക്കൾ, കെ പി ദേവനന്ദ് , യദുനന്ദ് ഷാജി, സി റീന, ഇ കെ ഉദേഷ് സംസാരിച്ചു.പുഷ്പാർച്ചക്ക്
കെ ചന്ദന,കെ അർപ്പിത്, പി അഭിനന്ദ്, പി അനുപ്രിയ നേതൃത്വം നൽകി...

Post a Comment

أحدث أقدم

Join Whatsapp

Advertisement