ഇടവന പ്രഭാകരൻ അനുസ്മരണം അഞ്ചരക്കണ്ടി എം എൽ പി സ്കൂൾ പാളയത്തിൽ വെച്ച് നടത്തി


മുൻസൈനീകനും ബി എസ് എൻ എൽ ജീവനക്കാരനുമായിരുന്ന ഇ. പ്രഭാകരൻ മികച്ച വോളിബോൾ താരവും മികച്ച സ്പോർട്ട് സ് സംഘാടകനും, ദീർഘകാലം പ്രാദേശികവും സംസ്ഥാന തലത്തിലും വോളിബോൾ ടൂർമെൻറുകളിൽ റഫറിയായും പ്രവർത്തിച്ചിട്ടുണ്ട്. പഞ്ചായത്ത്, ജില്ല, സംസ്ഥാന തലങ്ങളിൽ നടത്തുന്ന കലാകായിക പരിപാടികളിൽ സജീവമായി നേതൃത്വപരമായി പങ്കു വഹിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ ദേഹവിയോഗത്തിൽ "വോളി കൂട്ടായ്മ'' പുഷ്പാർച്ചനയും, അനുസ്മരണയോഗവും നടത്തി ചക്കരകല്ല് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അസാദ് എം.പി ഉൽഘാടനം ചെയ്തു. ഇന്ന് യുവാക്കിളിൽ കണ്ടുവരുന്ന ജീർണ്ണതക്ക്, ഇവരെ കലാകായിക മേഖലയിലേക്ക് തിരിച്ചു വിട്ടാൽ ഒരു പരിധി വരെ പരിഹരിക്കുവാൻ സാധിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ അന്താരാഷ്ട്ര റഫറി ടി വി അരുണാചലം അദ്ധ്യക്ഷത വഹിച്ചു അഡ്വ സി.വി. ജയചന്ദ്രൻ, കെ.കെ.ജയരാജൻൻ മാസ്റ്റർ, കെ.ഒ. സുരേന്ദ്രൻ, എം.കെ. അബ്ദുൽ ഖാദർ മാസ്റ്റർ, പ്രേമൻ.കെ.എം., പി.കെ. രാജേഷ്, പ്രസാദൻ മാസ്റ്റർ', അബ്ദുൽ ഖാദർ, ജിഒ സഹദേവൻ, സി കെ ബാബു, മനോജ് വെള്ളച്ചാൽ, രത്നാകരൻ കാപ്പാട്പി.പി., അനസ് ഒ.വി., പ്രമോദ്.ടി.കെ. ജയാനന്ദൻ.കെ.പി, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി ജില്ലാ സംസ്ഥാന ദേശീയ താരങ്ങളും കായിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു

Post a Comment

Previous Post Next Post

Join Whatsapp

Advertisement