കാക്കയങ്ങാട് പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം. ചുറ്റമ്പലത്തിലേയും ഉപദേവതയുടെ മുന്നിലെയും ഭണ്ഡാരങ്ങൾ തകർത്താണ് മോഷണം നടന്നത്. പതിനഞ്ചായിരത്തോളം രൂപ മോഷണം പോയതാണ് കണക്കാക്കുന്നത്. ചുറ്റമ്പലത്തിന്റെ പൂട്ടും മോഷ്ടാവ് പൊളിച്ചു.
ബുധനാഴ്ച പുലർച്ചെ 5 മണിയോടെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ഭണ്ഡാരത്തിന്റെ പൂട്ടുകൾ പൊളിച്ച നിലയിൽ കാണുന്നത്. ക്ഷേത്രഭാരവാഹികൾ സ്ഥലത്തെത്തി മുഴക്കുന്ന് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. തകർത്ത ഭണ്ഡാരം ക്ഷേത്രത്തിന് സമീപത്തുനിന്നും കണ്ടെടുത്തു.

إرسال تعليق