മട്ടന്നൂർ : കായലൂരിൽ പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് വനംവകുപ്പ് അധികൃതർ പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് കായലൂരിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടത്.
റബ്ബർത്തോട്ടത്തിൽ പകുതി ഭക്ഷിച്ച നായയുടെ ജഡം കണ്ടതായും പിന്നീട് കാണാതായെന്നും പറയുന്നു. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
കാൽപ്പാടുകൾ പുലിയുടേതല്ലെന്നും കാട്ടുപൂച്ച ആയിരിക്കാമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. തോലമ്പ്ര സെക്‌ഷൻ ഓഫീസർ സി.കെ.മഹേഷ്, ഇരിട്ടി ഡെപ്യൂട്ടി റെയ്ഞ്ചർ ജിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിതിൻ, രമ്യ, വാച്ചർ ഒ.സി.ജിജോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.

إرسال تعليق