കണ്ണൂർ:- സംസ്ഥാനത്തെ ഒ ബി സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ / എഞ്ചിനീയറിംഗ് / പ്യൂവർ സയൻസ് / അഗ്രികൾച്ചർ/ സോഷ്യൽ സയൻസ് / നിയമനം /മാനേജ്മെന്റ് വിഷയങ്ങളിൽ ഉപരി പഠനം (പി ജി/പിഎച്ച്.ഡി കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.
കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ അധികമാകരുത്. ടൈംസ് ഹയർ എജുക്കേഷൻ ലോക റാങ്കിംഗ് പ്രകാരമുള്ള ആദ്യ 600 യൂണിവേഴ്സിറ്റികളിൽ ഏതെങ്കിലും ഒന്നിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്കു മാത്രമേ സ്‌കോളർഷിപ്പിനു അർഹതയുണ്ടായിരിക്കൂ. www.egrantz.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം, യൂണിവേഴ്സിറ്റികളുടെ പട്ടിക എന്നിവ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ സൈറ്റുകളിൽ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബർ 20. ഫോൺ : 0495 2377786

Post a Comment