കൊൽക്കത്തയിൽ മെഡിക്കൽ പിജി വിദ്യാർത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ട് ദാരുണമായി കൊലചെയ്യപ്പെട്ട വിഷയത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
കണ്ണൂർ ഐഎംഎ ഹാൾ കേന്ദ്രീകരിച്ചു നടത്തിയ പ്രതിഷേധത്തിൽ ഐ എം എ യോടൊപ്പം കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, House surgeons Association, MBBS, Nursing വിദ്യാർത്ഥികൾ എന്നിവരും അണിചേർന്നു.
ഇന്നലെ രാവിലെ 10 മണിക്ക് കണ്ണൂർ ഐ എം എ ഹാളിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ 500 ഓളം ഡോക്ടർമാർ പങ്കെടുത്തു.
കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്തു നിയമത്തിനു കീഴിൽ കൊണ്ടുവരിക, ആശുപത്രികൾ സേഫ് സോൺ ആയി പ്രഖ്യാപിക്കുക, ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്കുള്ള സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
മാർച്ചിന് ശേഷം കണ്ണൂർ IMA Hall ൽ IMA ജില്ല കമ്മിറ്റി ചെയർമാൻ ഡോ രാജേഷ് ഒ ടി യുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം മുൻ സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റ്‌മരായ ഡോ രമേഷ് ആർ, ഡോ ശ്രീകുമാർ വാസുദേവൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ രവീന്ദ്രനാഥ്, വുമൺ ഇൻ ഐ എം എ കൺവീനർ ഡോ മിനി ബാലകൃഷ്ണൻ, IMA എം എസ് എൻ കോഡിനേറ്റർ ഡോ ലളിത് സുന്ദരം, എം എസ് എൻ പരിയാരം മെഡിക്കൽ കോളേജ് പ്രതിനിധി ഡോ കശ്യപ് വിനോദ്, ഐഎംഎ കണ്ണൂർ പ്രസിഡന്റ് ഡോ നിർമൽ രാജ്, ഡോ ആഷിഷ് ബെൻസ്, കെജിഎംഒഎ ജില്ലാ സെക്രട്ടറി ഡോ രഞ്ജിത്ത് മാത്യു എന്നിവർ സംസാരിച്ചു. ഡോ വിനായക് മദനഗോപാൽ നന്ദി പറഞ്ഞു.

Post a Comment