കണ്ണൂരില്‍ തെങ്ങ് വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം


കണ്ണൂരില്‍ തെങ്ങ് വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം. പഴയങ്ങാട് മുട്ടം സ്വദേശികളായ മന്‍സൂറിന്റെയും സമീറയുടെയും മകന്‍ നിസാലാണ് മരിച്ചത്. വീടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.


തെങ്ങ് മറിഞ്ഞ് വീണത് നിസാലിന്റെ മുകളിലേക്കാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement