കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.



ഇരിട്ടി: കാട്ടുപന്നി ശല്യം രൂക്ഷമായ ചാവശ്ശേരി വളോരയിൽ ഷൂട്ടര്‍മാര്‍ രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ചാവശ്ശേരി കർഷകസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ നിയോഗിച്ച ഷൂട്ടർമാരാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. എടത്തിൽ പൊയിലൻ മൂസയുടെ നേതൃത്വത്തിൽ പ്രശാന്ത്, ദിനേശൻ, ചന്ദ്രൻ, ഹാഷിം, ഖാദർ, രൂപേഷ്, ഗോവിന്ദൻ എന്നിവർ ചേർന്ന്
 കാട് മൂടിക്കിടന്ന പ്രദേശത്ത് നടത്തിയ തിരച്ചിൽനിടയിൽ കണ്ടെത്തിയ രണ്ട് കാട്ടുപന്നികളെ ഇവർ വെടിവെച്ച് കൊല്ലുകയായിരുന്നു. 
 നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത, വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, വാർഡ് മെമ്പർ കെ. പി. അജേഷ്, ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ. വി. രാജീവൻ എന്നിവരുടെ സാന്നിധ്യത്തില്‍ പന്നികളെ സംസ്‌കരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement