മാഹി ബൈപാസിൽ അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ചു; ഡ്രൈവർക്ക് ഗുരുതരമായി പൊള്ളലേറ്റു

Join Whatsapp




മാഹി: മാഹി ബൈപാസിൽ അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ചു. കാർ ഡ്രൈവർക്ക് ഗുരുതരമായി പൊള്ളലേറ്റു. 
 KL-13P 7227 എന്ന കാറാണ് ഏകദേശം 12 മണിയോടു കൂടി നിയന്ത്രണം വിട്ട് ബൈപാസിലെ സർവ്വീസ് റോഡ് ഭാഗത്ത് ഇടിച്ച് കത്തുകയായിരുന്നു. 

അഴിയൂരിന് സമീപം തലശ്ശേരി - മാഹി ബൈപ്പാസിൽ കക്കടവിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ച് കത്തി നശിച്ചു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലശ്ശേരി ഭാഗത്ത് നിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരിയായിരുന്ന കാർ മാഹി ബൈപ്പാസിൽ വച്ച് കത്തി നശിച്ചു.

മാഹി, വടകര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും ചോമ്പാല പോലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ മാത്രമാണ് കാറിലുണ്ടായിരുന്നതായി പോലീസും പ്രദേശ വാസികളും പറഞ്ഞു. 

ചോമ്പാൽ പോലീസ് ലിമിറ്റിൽ നടന്ന അപകടത്തിൽ പോലീസും കേരള ഫയർഫോഴ്സും പുതുച്ചേരി ഫയർ റസ്ക്യൂ ടീമും സ്ഥലത്തെത്തി കാറിൽ കുടുങ്ങിയ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Advertisement

Post a Comment

أحدث أقدم