കലവൂർ: ദേശീയപാതയിൽ വളവനാടിനും കളിത്തട്ടിനും മധ്യേ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചു, രണ്ട് ഡ്രൈവർമാർക്കും മൂന്ന് യാത്രക്കാർക്കും പരിക്കേറ്റു. ലോറി ഡ്രൈവർ എറണാകുളം ഇടപ്പള്ളി വലിയവീട്ടിൽ അബ്ദുൽ ജബാറിന് തലയ്ക്ക് സാരമായ പരിക്കുണ്ട്. കെഎസ്ആർടിസി ഡ്രൈവർക്കും ലോറിയിലെ ക്ലീനർക്കും കാലുകൾക്ക് ഒടിവുണ്ട്.
ബസിലെ യാത്രക്കാരായ വിഷ്ണു നാഥ്, ഗൗരി എസ്. നായർ എന്നിവരും പരിക്കുകളോടെ ചികിത്സ തേടി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കൊല്ലത്ത് നിന്നു എറണാകുളത്തേക്ക് പോവുകയായിരുന്ന പാഴ്സൽ സർവീസ് മിനി ലോറിയുമാണ് അപകടത്തിൽപ്പെട്ടത് കളിത്തട്ടിന് തെക്ക് റോഡ്‌പണിയുടെ ഭാഗമായി വടക്കു നിന്നു വരുന്ന വാഹനങ്ങൾ തിരിയേണ്ട ഭാഗത്തായിരുന്നു അപകടം.
إرسال تعليق