മാഹിയിലും മദ്യവില ഉയരുന്നു


മാഹിയിലും മദ്യവില ഉയരുന്നു. മദ്യത്തിന്റെ എക്‌സൈസ് തീരുവയും മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും കുത്തനെ കൂട്ടാന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രാബല്യത്തില്‍ വരുന്നതോടു കൂടി മാഹി ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ മദ്യവില വര്‍ധിക്കും. ലഫ്. ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ ഇത് പ്രാബല്യത്തില്‍ വരും.

തീരുവ കൂടുന്നതോടെ പുതുച്ചേരി, മാഹി, കാരൈയ്ക്കല്‍, യാനം എന്നിവിടങ്ങളില്‍ മദ്യവില ഗണ്യമായി ഉയരും. തീരുവ വര്‍ധനയ്ക്ക് അനുസരിച്ച് മദ്യവില എത്രത്തോളം കൂട്ടണമെന്ന് മദ്യകമ്പനികളും വില്‍പ്പനശാലകളുമാണ് തീരുമാനിക്കുക. ഒന്‍പതുവര്‍ഷത്തിനുശേഷമാണ് പുതുച്ചേരിയില്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്. തീരുവ വര്‍ധന നിലവില്‍ വന്നാലും മദ്യവില മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement