പഴശ്ശി ഡാമിന്റെ 14 ഷട്ടറുകൾ തുറന്നു



ജില്ലയിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലും റെഡ് അലേർട്ട് നിലനിൽക്കുന്നതിനാലും ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിനായി പഴശ്ശി ഡാമിന്റെ 14 ഷട്ടറുകൾ തുറന്നു. ആകെ 16 ഷട്ടറുകളാണുള്ളത്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് 20 മീറ്ററാണ് ഡാമിന്റെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് +27.52 മീറ്റർ. രാവിലെ ഏഴ് മണിക്ക് ഡാമിൽ 158.6 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ഡാമിന്റെ രണ്ടാമത്തെയും 13ാമത്തെയും ഷട്ടറുകൾ ഒഴികെ എല്ലാം തുറന്നിട്ടുണ്ട്. ജലനിരപ്പ് നിരന്തരം നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നതായി പഴശ്ശി ഇറിഗേഷൻ അസി. എക്‌സിക്യുട്ടീവ് എൻജീനീയർ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement