ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് 19ൻ്റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്


ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് 19ൻ്റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങ്ങിലും സിംഗപ്പൂരിലുമാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹോങ്കോങ്ങില്‍ 10 ആഴ്ച്ചകള്‍ക്കുളളില്‍ ആഴ്ച തോറുമുളള കൊവിഡ് കേസുകളുടെ എണ്ണം മുപ്പത് ശതമാനമായാണ് വര്‍ധിച്ചത്. സിംഗപ്പൂരില്‍ ഒരാഴ്ച്ചയ്ക്കുളളില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണുണ്ടായത്. ചൈനയിലും തായ്‌ലാന്‍ഡിലും കൊവിഡ് 19 കേസുകളില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇവിടങ്ങളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement