കണ്ണൂർ മണ്ഡലം സമഗ്ര വികസന പരിപാടിയുടെ ഭാഗമായി എസ്എസ് എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച മണ്ഡലത്തിലെ വിദ്യാർഥികൾക്കും മികച്ച വിജയം കൈവരിച്ച വിദ്യാലയങ്ങൾക്കുമുള്ള അനുമോദനം രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഡിഡിഇ സി ഷൈനി അധ്യക്ഷയായി.
അറുനൂറിലധികം വിദ്യാർഥികൾ അനുമോദനം ഏറ്റുവാങ്ങി. ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, അസി. കലക്ടർ എഹ്‌തെദ മുഫസിർ, കണ്ണൂർ അഡീഷണൽ എസ് പി കെ.വി വേണുഗോപാൽ എന്നിവർ മുഖ്യാതിഥികളായി. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ. പി.കെ.അൻവർ, മണ്ഡലം വിദ്യാഭ്യാസ സമിതി കൺവീനർ എൻ.ടി സുധീന്ദ്രൻ മാസ്റ്റർ, രാഹുൽ കായക്കൽ, വി. രഘൂത്തമൻ, പി.സി അശോകൻ, കെ.പി പ്രശാന്തൻ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment