കർണാടകയിൽ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം ; പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചുകയറി, പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം



കര്‍ണാടകയില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരുടെ കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ ചന്നപട്ടണയിലുണ്ടായ വാഹനാപകടത്തിലാണ് ഒരു വയസുള്ള കുഞ്ഞു മരിച്ചത്. കണ്ണൂർ കൊളക്കാട് സ്വദേശി അതുൽ - അലീന ദമ്പതിമാരുടെ ഒരു വയസുള്ള കുഞ്ഞാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.

തൊട്ട് പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അതുലിനെയും അലീനയയെയും ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement