കണ്ണൂരിൽ കാറിന്‍റെ ബോണറ്റിനുള്ളിൽ കയറിക്കൂടി വമ്പൻ പെരുമ്പാമ്പ്, നാട്ടുകാർ കണ്ടത് ഭാഗ്യമായി, ചാക്കിലാക്കി


കണ്ണൂരിൽ നിർത്തിയിട്ട കാറിന്‍റെ ബോണറ്റിനുള്ളിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി. മലബാർ അവയർനെസ് ആൻഡ് റസ്ക്യു സെന്‍റർ ഫോർ വൈൽഡ് ലൈഫ് (മാർക്) പ്രവർത്തകരാണ് പാമ്പിനെ പിടികൂടിയത്. താവക്കര പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ പാർക്കിംഗിലാണ് കാർ നിർത്തിയിട്ടിരുന്നത്.

പാപ്പിനിശ്ശേരി സ്വദേശി ജോജുവിന്‍റെ കാറിനുള്ളിലാണ് പെരുമ്പാമ്പ് കയറിയത്. പള്ളിക്കുന്നിൽ നിന്ന്‌ പുതിയ ബസ് സ്റ്റാൻഡിലെത്തിയ ജോജു കാർ നിർത്തിയിട്ട ശേഷം പുറത്തേക്ക് പോയി. തിരികെയെത്തിയപ്പോൾ പ്രദേശത്തുണ്ടായിരുന്നവരാണ് ബോണറ്റിന് മേൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞത്. 

Post a Comment

أحدث أقدم

Join Whatsapp

Advertisement