രാജ്യത്ത് കോവിഡ് കേസ് ആയിരം കടന്നു


രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. രോഗികളുടെ എണ്ണം ആയിരം കടന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് പങ്കുവെച്ച കണക്കുകള്‍ പ്രകാരം 1009 കേസുകളാണ് ഇന്ന് രാവിലെ എട്ട് മണിവരെ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 430 കോവിഡ് കേസുകളാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയില്‍ 209 കേസും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 104 കോവിഡ് രോഗികളാണുള്ളത്. മെയ് 19ന് ശേഷം മാത്രം 99 കേസുകളാണ് ഡല്‍ഹിയില്‍ വര്‍ധിച്ചത്. ഇതേ കാലയളവില്‍ 24 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. കര്‍ണാടക- 47, തമിഴ്‌നാട്- 69, ഗുജറാത്ത്- 83, ഉത്തര്‍ പ്രദേശ്- 15, രാജസ്ഥാന്‍- 13 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍.

കോവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ധനവിനെ കുറിച്ച് ആരോഗ്യ വൃത്തങ്ങള്‍ കൃത്യമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അറിയിക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement