നിരക്ഷരത നിര്‍മാര്‍ജന പദ്ധതിയായ ഉല്ലാസിന്റെ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ആര് പിമാരുടെയും പ്രേരക്മാരുടെയും ഏകദിന പരിശീലനം ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് അധ്യക്ഷനായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെയുള്ള പദ്ധതിയുടെ രണ്ടാംഘട്ടം 37 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി പൂര്‍ത്തിയാക്കി. 5163 പേര് പരീക്ഷ പാസായി. പദ്ധതിയുടെ ഭാഗമായുള്ള സര്‍വേ സന്നദ്ധ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, തുല്യതാ പഠിതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്നു. ജില്ലയിലെ 8000 പേരെ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പി ശശിധരന് മാസ്റ്റര്‍, കെ ജനാര്ദ്ദനന് മാസ്റ്റര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി ടൈനി സൂസന് ജോണ്‍, ജില്ലാ കോ-ഓഡിനേറ്റര്‍ ഷാജു ജോണ്‍, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ ടി.വി ശ്രീജന്, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ആര് പിമാര്‍, പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment