എന്റെ കേരളം ഉപന്യാസ മത്സരം: സമ്മാനം വിതരണം ചെയ്തു



രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ 'എന്റെ കേരളം' ഉപന്യാസ രചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. അന്താരാഷ്ട്ര മ്യൂസിയം ദിനാചാരണത്തിന്റെ ഭാഗമായി കണ്ണൂർ ഓടം കൈത്തറി മ്യൂസിയത്തിൽ നടന്ന പരിപാടിയിലാണ് വിജയികളെ ആദരിച്ചത്.
ഒന്നാം സ്ഥാനം നേടിയ കൊറ്റാളി ഓലാട്ടുചാൽ സ്വദേശി എം രജിൽ, രണ്ടാംസ്ഥാനം നേടിയ കല്ല്യാശ്ശേരി സ്വദേശിയായ റിട്ട. അധ്യാപകൻ എ.വി. ചന്ദ്രൻ, മൂന്നാം സ്ഥാനം നേടിയ ഉർസുലിൻ സീനിയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി ഭാഗ്യശ്രീ രാജേഷ് എന്നിവർ മന്ത്രിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. 'എന്റെ കേരളം' എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ ലഭിച്ച എൻട്രികളിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement