ബ്രൗൺ ഷുഗറുമായി അഞ്ചുപേർ കൂത്തുപറമ്പ പോലീസിന്റെ പിടിയിൽ



കാറിൽ മയക്കുമരുന്ന് കടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് പോലീസും ഡാൻസാഫ് സംഘവും ചേർന്നു നടത്തിയ പരിശോധനയിലാണ് പുറക്കളം പഴയനിരത്ത് എന്ന സ്ഥലത്ത് നിന്നും കാറിൽ ലഹരി വസ്തുവായ ബ്രൗൺഷുറുമായി 5 പേരെ പിടികൂടിയത്.

 കോഴിക്കോട് മുക്കാളി സ്വദേശി മുഹമ്മദ് മുർഷിദ്.കെ, കണ്ണൂർ സിറ്റി ചിറക്കര സ്വദേശി മുഹമ്മദ് സിനാൻ. ടി.കെ, കണ്ണൂർ സിറ്റി പാത്തിപ്പാലം സ്വദേശി മുഹമ്മദ് റിസൽ. സി,
 ധർമ്മടം മീത്തിലെ പീടിക സ്വദേശികളായ മുഹമ്മദ് അഞ്ജൽ, മുഹമ്മദ് സാഹിൽ. യു
 എന്നിവരെയാണ് പിടികൂടിയത്. പരിശോധനയിൽ 7.16 ഗ്രാം ബ്രൗൺഷുഗർ കണ്ടെത്തുകയും ചെയ്തു.

 കൂത്തുപറമ്പ് ഇൻസ്പെക്ടർ ഓഫ് പോലീസ് വി.ഗംഗപ്രസാദിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ബെന്നി എം. ജെ,
 എ.എസ്.ഐമാരായ ബിജി എ.കെ, ബൈജു എ.സി, സിപിഒമാരായ നിജിൽ, പ്രശോഭ്, മിതോഷ് കെ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement