ലക്ഷദ്വീപ് സ്വദേശിയായ യുവതിയെ കടന്നു പിടിച്ച പ്രതിയെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു




കണ്ണൂരിൽ ആർക്കിടെക്ട് ആയി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിയായ യുവതിയെ കടന്നു പിടിച്ച പ്രതിയെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

തയ്യിൽ വെറ്റിലപ്പള്ളി വയൽ എന്ന സ്ഥലത്ത് താമസിക്കുന്ന 43 വയസുള്ള ഫവാസ്. ടി. കെ എന്നയാളാണ് അറസ്റ്റിലായത്. യുവതിയുടെ മേൽനോട്ടത്തിൽ കടലായി എന്ന സ്ഥലത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വച്ച് 23 ആം തിയ്യതിയാണ് സംഭവം നടന്നത്. ഇന്റീരിയർ വർക്ക് ചെയ്യാനെത്തിയ പ്രതി മറ്റുള്ളവർ ഇല്ലാത്ത നേരം നോക്കിയാണ് കൃത്യം നടത്തിയത്. ഇയാൾ സലഫി മസ്ജിദ് ഭാരവാഹി കൂടിയാണ്.

കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ സനിൽ കുമാറിന്റെ നേതൃത്വത്തിൽ
എസ് ഐ മനോജ് കുമാർ
എ എസ് ഐ രഞ്ജിത്
എസ് സി പി ഒ ഷിബു
സി പി ഒ സജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
#kannurcitypolice #keralapolice #police

Post a Comment

أحدث أقدم

Join Whatsapp

Advertisement