കണ്ണൂര്‍: ഔദ്യോഗിക ജീവിതത്തില്‍ നിന്നുമുള്ള വിരമിക്കല്‍ ഏതൊരാളെ സംബന്ധിച്ചും പ്രയാസമുണ്ടാക്കുന്നതാണ്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി കഴിഞ്ഞ ദിവസം ഒരു യാത്രയയപ്പ് ചടങ്ങ് നടന്നു. കണ്ണൂര്‍ അഴീക്കോട് കെഎസ്ഇബി ഓഫീസിലെ ഓവര്‍സിയറായി വിരമിച്ച കെപി ഹാഷിമിന്റെ യാത്രയയപ്പ് ചടങ്ങാണ് സഹപ്രവര്‍ത്തകര്‍ ഹൃദ്യമായ വേറിട്ട അനുഭവമാക്കിത്തീര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
കഴിഞ്ഞ ഏപ്രില്‍ 30ന് ഓഫീസിലെ ചടങ്ങിന് ശേഷം ഹാഷിമിനെ സഹപ്രവര്‍ത്തകര്‍ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. അഴീക്കോട് മീന്‍കുന്നിലെ വീട്ടിലേക്കുള്ള വഴിയില്‍ ഉടനീളം അദ്ദേഹത്തിന് ചുറ്റും കൂടി നിന്ന് പാട്ടിനൊപ്പം നൃത്തം ചെയ്താണ് അവര്‍ യാത്രയാക്കിയത്. 28 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍, ഓഫീസില്‍ നിന്നും തന്റെ വീട്ടിലേക്കുള്ള അവസാന യാത്ര നൊമ്പരം നിറഞ്ഞതാകേണ്ടതായിരുന്നെങ്കിലും സഹപ്രവര്‍ത്തകരുടെ ഞെട്ടിക്കുന്ന പെര്‍ഫോമന്‍സ് ഹാഷിമിനെ സന്തോഷിപ്പിച്ചു. അദ്ദേഹത്തെ കാത്തുനിന്ന കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരുടെ ഈ സ്‌നേഹം അദ്ഭുതപ്പെടുത്തി.
إرسال تعليق