കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം



കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം. തളിപ്പറമ്പിലെ കെ ഇര്‍ഷാദിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും അക്രമികള്‍ തകര്‍ത്തു. സംഘടിച്ചെത്തിയ സിപിഐഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ഇർഷാദ് ആരോപിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement