സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി മെഗാ തൊഴിൽ മേള




വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ മെഗാ തൊഴിൽ മേള സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി. എണ്ണായിരത്തിലധികം ഉദ്യോഗാർത്ഥികളാണ് മേളയിൽ പങ്കെടുത്തത്. കണ്ണൂർ ഗവ. സംസ്ഥാനത്തിനകത്തുനിന്നും പുറത്തു നിന്നുമായി 150 ഓളം സ്ഥാപനങ്ങളാണ് 35000 ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തിയത്. തൊഴിൽ മേളയിലേക്ക് എത്തിയവർക്കായി വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചിരുന്നത്.
തിരക്കൊഴിവാക്കാൻ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് സമയം ക്രമീകരിച്ചു നൽകിയിരുന്നു. വിവിധ ബ്ലോക്കുകളിലെ ക്ലാസ് മുറികൾ അഭിമുഖത്തിനായി സജ്ജമാക്കി. ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകുവാൻ എൻഎസ് എസ്, എസ് പി സി വളണ്ടിയർമാരുടെ സേവനവും ലഭ്യമായിരുന്നു. ഹരിതകർമസേനയും കുടുംബശ്രീ ഗ്രൂപ്പുകളും വിവിധ സേവനങ്ങളുമായി മേളയിൽ പങ്കെടുത്തു. തൊഴിൽ നേടുന്നതിനോടൊപ്പം അഭിമുഖങ്ങളിൽ പങ്കെടുത്ത് അനുഭവങ്ങൾ നേടാനുള്ള അവസരമായും ഉദ്യോഗാർത്ഥികൾ മേളയെ പ്രയോജനപ്പെടുത്തി.

Post a Comment

أحدث أقدم

Join Whatsapp

Advertisement