കണ്ണൂരിൽ ഓടുന്ന ബസിൽ നിന്ന് വെളളക്കുപ്പികൾ വലിച്ചെറിഞ്ഞതിന് പിഴയിട്ട് കോർപ്പറേഷൻ


കണ്ണൂരിൽ ഓടുന്ന ബസിൽ നിന്ന് വെളളക്കുപ്പികൾ വലിച്ചെറിഞ്ഞതിന് പിഴയിട്ട് കോർപ്പറേഷൻ. കൂത്തുപറമ്പ് റൂട്ടിലോടുന്ന ബസിനാണ് കോർപ്പറേഷൻ പിഴയിട്ടത്. രണ്ടായിരം രൂപയാണ് ബസിന് പിഴയിട്ടത്. താവക്കരയിൽ ബസിൽ നിന്ന കുപ്പികൾ വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതം ഡോ. ഗ്രിഫിൻ നൽകിയ പരാതിയിലാണ് നടപടി. ഓടികൊണ്ടിരിക്കുന്ന ബസിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ പുറത്തേക്ക് എറിയുന്ന വീഡിയോ ഡോ. ഗ്രിഫിന്‍റെ കാറിലെ ഡാഷ് ക്യാമറയിൽ പതിഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement