വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവ്



മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്. അഭിമുഖം ജൂൺ നാലിന് രാവിലെ പത്തിന്.

കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, ഹിന്ദി. അഭിമുഖം നാലിന് രാവിലെ 11-ന്.

ചേലോറ ജി എച്ച് എസ് എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച് എസ് ടി മലയാളം, ഇംഗ്ലീഷ്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന്.

ശ്രീകണ്ഠപുരം ജി എച്ച് എസ് എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഇംഗ്ലീഷ്. അഭിമുഖം ബുധനാഴ്ച 10.30-ന്.

കണ്ണൂർ ഗവ. മെൻ ടിടിഐ ആൻഡ് മോഡൽ യുപി സ്കൂളിൽ ഫുൾടൈം ഹിന്ദി അധ്യാപക തസ്തികയിൽ ഒഴിവ്. ചൊവ്വാഴ്ച രണ്ടിന് സ്കൂൾ ഓഫീസിൽ അഭിമുഖം. ഫോൺ: 04972 701 203.

ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഗണിതം, ഇക്കണോമിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ താത്കാലിക അടിസ്ഥാനത്തിൽ അധ്യാപക നിയമനം. അഭിമുഖം ആറിന് രാവിലെ 11 മണിക്ക്. ഫോൺ: 9895 606 211, 04972 725 242.

കണ്ണൂർ പയ്യാമ്പലം ഗവ. വിഎച്ച്എസ്‌സി വിഭാഗത്തിൽ ഓൻട്രപ്രനേർഷിപ്പ് ഡിവലപ്‌മെന്റ്, ഫിസിക്സ് വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നാലിന് രാവിലെ 11-ന് അഭിമുഖം. ഫോൺ: 9605 790 686, 9895 295 830.

കണ്ണൂർ പയ്യാമ്പലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ചഎസ്ടി ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഞ്ചിന് 10.30-ന് അഭിമുഖം.

നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഓൻട്രപ്രണേർഷിപ്പ് ഡിവലപ്‌മെന്റ്. അഭിമുഖം അഞ്ചിന് രാവിലെ 10.30-ന്. ഫോൺ: 9744 267 674.

പയ്യന്നൂർ പെടേന ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി. അഭിമുഖം നാലിന് രാവിലെ 10.30-ന്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement