പാനൂർ മൊകേരിയിൽ ഒരു വാടകവീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി സൂക്ഷിച്ച ലഹരി വസ്തുക്കളുമായി മൂന്നു പേരെ പിടികൂടിയത്.
മൊകേരി ഈസ്റ്റ് വള്ള്യായി എന്ന സ്ഥലത്തുള്ള ഒരു വീട്ടിൽ ലഹരി വസ്തുക്കൾ ഉണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയത്. പോലീസിനെ കണ്ടപ്പോൾ പ്രതികൾ ഓടാൻ ശ്രമിച്ചെങ്കിലും പിടികൂടി വീട് പരിശോധിക്കുകയായിരുന്നു. വീട്ടിൽ നിന്നും 0.66 ഗ്രാം എംഡിഎംഎയും 0.385 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. തലശ്ശേരി തിരുവങ്ങാട് സ്വദേശി റിനിൽ.എൻ.എം, കൊളശ്ശേരി സ്വദേശി ഷെയിൻവോൺ ഷാജി, വടക്കുമ്പാട് ഉമ്മൻചിറ സ്വദേശി സിറാജ്.വി.യു എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ ലഹരിവസ്തുക്കൾ വിൽപ്പന ചെയ്യാൻ വേണ്ടി സൂക്ഷിച്ച ചെറിയ പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തിട്ടുണ്ട്.
പാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുധീർ.കെയുടെ നിർദ്ദേശപ്രകാരം എസ്ഐ സുഭാഷ് ബാബു.കെയുടെ നേതൃത്വത്തിൽ എസ്ഐ ജയേഷ് കുമാർ.പി.കെ, എഎസ്ഐ മുഹമ്മദ്, എസ്.സി.പി.ഒ ഇസ്മായിൽ, സിപിഒ പ്രജീഷ്, സിപിഒ സ്മിതിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
#kannurcitypolice #keralapolice #police
إرسال تعليق