ധര്‍മടം നിയോജക മണ്ഡല പട്ടയമേളയില്‍ 137 പട്ടയങ്ങള്‍ വിതരണം ചെയ്തു. എരുവട്ടി വില്ലേജിലെ പന്തക്കപ്പാറ ലക്ഷംവീട് നഗറിലെ മൂന്ന് പട്ടയങ്ങളും 134 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്ക് അവരുടെ ഭൂമിയും ഭൂമിയില്‍ ഉള്‍പ്പെടുന്ന കെട്ടിടവും സമ്പൂര്‍ണ്ണ വിവരവങ്ങളും രേഖപ്പെടുത്തിയ ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് എല്ലാവരുടെയും കൈകളില്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു. അന്‍പത് വര്‍ഷത്തില്‍ അധികമായി നിലനില്‍ക്കുന്ന നിരവധി പ്രശ്‌നങ്ങളാണ് പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തി പരിഹരിക്കാന്‍ സാധിച്ചതെന്നും കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ കേരളത്തിലെ നാല് ലക്ഷത്തി ഒന്‍പതിനായിരത്തോളം പട്ടയം വിതരണം ചെയ്യാന്‍ സാധിച്ചത് ശ്രദ്ധേയമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പട്ടയമേളയില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പട്ടയ വിതരണം നടത്തി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പ്രമീള,
പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍, വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് കെ ഗീത, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതക്ഷന്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.ഷീബ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരന്‍, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സജിത, കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി പ്രേമവല്ലി, കണ്ണൂര്‍ തഹസില്‍ദാര്‍ ആഷിഖ് തോട്ടോന്‍, തലശ്ശേരി തഹസില്‍ദാര്‍ എം വിജേഷ്, കെ.ശശിധരന്‍, ടി.പ്രകാശന്‍ മാസ്റ്റര്‍, പുതുക്കുടി ശ്രീധരന്‍, എന്‍.പി.താഹിര്‍, ഹരീഷ് ബാബു, കെ.ശിവദാസന്‍, പി.പി.നാസര്‍, പി.കെ.ഗിരിജന്‍, എം.ജയപ്രകാശ്, അബ്ദുള്‍ സത്താര്‍ കെ.കെ. എന്നിവര്‍ പങ്കെടുത്തു.
إرسال تعليق