ജില്ലയിൽ തീറ്റപ്പുൽ കൃഷി 3250 ഹെക്ടറിലേക്ക് വ്യാപിപ്പിക്കും
കാലിത്തീറ്റയിൽ സ്വയം പര്യാപ്തത ലക്ഷ്യം
കാലിത്തീറ്റ ഉൽപാദനത്തിൽ ജില്ലയെ സ്വയം പര്യാപ്തമാക്കാൻ ലക്ഷ്യമിട്ട് 3250 ഹെക്ടർ സ്ഥലത്തേക്ക് കൂടി തീറ്റപ്പുൽ കൃഷി വ്യാപിക്കും. ഇതിനായി മിൽമ, കുടുംബശ്രീ, ദേശീയ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, ജയിൽ വകുപ്പ്, ജല വിഭവ വകുപ്പ്, എന്നിവയുടെ പങ്കാളിത്തത്തോടുകൂടി ക്ഷീരവികസന വകുപ്പ് കൃഷി ചെയ്യാനാവശ്യമായ സ്ഥലം കണ്ടെത്തി ആഗസ്റ്റ് ആദ്യവാരം കൃഷി ആരംഭിക്കും.
Post a Comment