കുടുംബശ്രീയുടെ ഓണ്‍ലൈന്‍ റേഡിയോ 'റേഡിയോ ശ്രീ' അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ പത്ത് ലക്ഷം ശ്രോതാക്കളിലേക്ക് എത്തും. ഇതിന്റെ ഭാഗമായി കുടുംബശ്രീ സി ഡി എസ്, എ ഡി എസ്, അയല്‍ക്കൂട്ടം തലത്തില്‍ നടക്കുന്ന പരിപാടികള്‍ എന്നിവ വാര്‍ത്തകളായി നല്‍കും. അയല്‍ക്കൂട്ടം പ്രവര്‍ത്തകരുടെ രചനകള്‍, നാടകങ്ങള്‍, കവിതകള്‍, മികച്ച സംരംഭകരുമായുള്ള അഭിമുഖം, കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വേണ്ട പരിശീലന ക്ലാസ്സുകള്‍ എന്നിവയും സംപ്രേഷണം ചെയ്ത് കൂടുതല്‍ ആളുകളെ ശ്രോതാക്കളാക്കും.
Post a Comment