കൊട്ടിയൂർ ശിവക്ഷേത്രം: സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ചൊവ്വാഴ്ച



പ്രമുഖ തീർഥാടക കേന്ദ്രമായ കൊട്ടിയൂർ ശിവക്ഷേത്രത്തിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിക്ക് കീഴിൽ നടപ്പിലാക്കിയ സമഗ്ര വികസന പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരണ ഉദ്ഘാടനം ജൂലൈ 29 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാവും.
സംസ്ഥാന സർക്കാർ ഫണ്ടിൽനിന്ന് 4.52 കോടിയും കിഫ്ബി ഫണ്ടിൽനിന്ന് 5.45 കോടി രൂപയും ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. മ്യൂസിയം, കെട്ടിടം, മാർക്കറ്റ്, ഗോശാല, ഊട്ടുപുര, കാർ പാർക്കിംഗ്, ഡോർമറ്ററി ആൻഡ് ക്ലോക്ക് റൂം, ഓപൺ തിയറ്റർ, ടിക്കറ്റ് കൗണ്ടർ, പിൽഗ്രിം ഷെൽട്ടർ എന്നിവയാണ് പ്രധാന ഘടകങ്ങൾ. അമ്പലം പരിസരത്ത് ഫലകം അനാച്ഛാനത്തിന് ശേഷം കൊട്ടിയൂർ നീണ്ടുനോക്കി ബാവലിപ്പുഴ പാലത്തിന് സമീപം പൊതുപരിപാടി നടക്കും

Post a Comment

Previous Post Next Post

Join Whatsapp

Advertisement